ചാവക്കാട് : കേന്ദ്ര സർക്കാർ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിന് എതിരെ ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
തുടർന്ന് നടന്ന യോഗത്തിൽചാവക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അനീഷ് പാലയൂർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ജനാധിപത്യം കശാപ്പു ചെയ്യുന്ന രീതി മോദി സർക്കാർ അവസാനിപ്പിക്കണമെന്ന് യോഗം ഉൽഘാടനം ചെയ്തു കൊണ്ട് ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ പി വി ബദറുദ്ധീൻ പറഞ്ഞു. ആർ എസ് എസ് ന്റെ ഹിന്ദുത്വ രാജ്യം എന്ന അജണ്ട പാസ്സാക്കാൻ ആണ് ഇന്ത്യൻ മതേതരത്വം പിച്ചി ചീന്തുന്നത്. മോദി സർക്കാർ ഇതിനു വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി കെ വി സത്താർ അഭിപ്രായപ്പെട്ടു. പി വി മനാഫ്, അഷ്‌റഫ്‌ ബ്ലാങ്ങാട്, സുമേഷ് കൊളാടി, സുൽഫിക്കർപുന്ന സെസൺ മറോക്കി, എച് എം നൗഫൽ, തബഷീർ മഴുവഞ്ചേരി, കെ എം ശിഹാബ്, മുഹമ്മദ് ഗൈസ്, നവാസ് തെക്കുംപുറം എന്നിവർ സംസാരിച്ചു.
പ്രകടനത്തിന് ദസ്തഗീർ മാളിയേക്കൽ, പി വി പീറ്റർ, റിഷി ലാസ്സർ, ഗഫാർ, അശ്വിൻ, മുജീബ്, സി എം അഷ്‌റഫ്‌, കെ പി വിജു, ജോബി, ഫസൽ, ബൈജു തെക്കൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.