ചാവക്കാട് : കുണ്ടും കുഴിയും നിറഞ്ഞ ദേശീയപാത അറ്റകുറ്റപണി നടത്താത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രേഹ നടപടിയിൽ പ്രതിക്ഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സെന്ററിൽ പ്രതിഷേധാഗ്നി തീർത്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിണ്ടൻറ് സി.എ. ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിണ്ടൻറ് കെ.വി ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു.
കെ.നവാസ്, കെ എം ഷിഹാബ്, കെ എച്ച് ഷാഹുൽ ഹമീദ്, ടി എച്ച് റഹിം, അക്ബർ കോന്നോത്ത്, ലൈല മജീദ്, പി വി ബദറുദ്ദീൻ, സി പക്കർ, കെ വി സത്താർ, എം എസ് ശിവദാസ്, ബേബി ഫ്രാൻസിസ്, ഹിമ മനോജ്, പി വി പീറ്റർ, നവാസ് തെക്കുംപുറം, മനാഫ് പാലയൂർ, ഇ വി സുൽഫിക്കർ , എച്ച് എം നൗഫൽ എന്നിവർ പ്രസംഗിച്ചു. വി മുഹമ്മദ് ഗൈസ്, പി കെ കെബീർ, കെ ബി വിജു, അലിക്കുഞ്ഞ്, സാദിഖ് പാലയൂർ, റിഷി ലാസർ, പി ടി ഷൗക്കത്ത്, സെക്കീർ മുട്ടിൽ, സുജ സുധീർ കുമാർ, നിസാമുദ്ദീൻ, ഷൗക്കത്ത് വോൾഗ, കെ ബി സുധീർ കുമാർ എന്നിവർ നേതൃത്വം നൽകി.