ചാവക്കാട് : ഗതാഗതയോഗ്യമല്ലാതായ ദേശീയപാതയിൽ വാഹനങ്ങൾ ഉപേക്ഷിച്ച് കോണ്ഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചു. ചാവക്കാട് പൊന്നാനി ദേശീയപാതയുടെ അതിശോചനീയമായ അവസ്ഥയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ്സ് പ്രവർത്തകരുടെ വ്യത്യസ്തമായ സമരമുറ. ദേശീയപാത തിരുവത്രയിലാണ് വാഹനങ്ങൾ ഉപേക്ഷിച്ചുള്ള പ്രതിഷേധം നടക്കുന്നത്.
ഇതോടെ ഈ വഴിയുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു.
ഗോപപ്രതാപൻ, കെ വിഷാനവാസ്, കെ വി സത്താർ, അക്ബർ കൊനോത്ത്, കെ എം ശിഹാബ്, മാത്രംകൊട്ടു ശിവദാസൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യോഷേധം നടക്കുന്നത്