ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും ‘സാന്ത്വന സമ്മേളനവും’ സംഘടിപ്പിച്ചു. ചാവക്കാട് എം ആർ ആർ എം സ്കൂളിൽ നടന്ന പരിപാടി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ: മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എം ജനീഷ് സ്വാഗതം പറഞ്ഞു. സൗജന്യ ചികിത്സക്ക് സന്നദ്ധയായി ഡോ: ഫാത്തിമ്മഫറയും, കൺസോളിന്റെ വൃക്ക രോഗികൾക്കുള്ള സൗജന്യ പരിശോധനാ സേവനം വാഗ്ദാനം നൽകിയ ഷാക്കിറും (ഹയാത്ത് ഹോസ്പ്പിറ്റൽ) രോഗികളുമായി സംവദിച്ചു. കൺസോൾ ഖത്തർ ചാപ്റ്റർ പ്രസിഡന്റ്ആർ പി ജലീൽ, ഷെരീഫ് തൈക്കടയിൽ, പി. എം. റഫീഖ്, അഡ്വ: കെ.എസ്. എ ബഷീർ, അക്ബർ സെയ്ദ്, പി എം അബ്ദുൾ ഹബീബ്, സി കെ ഹക്കീം ഇംബാർക്ക്, എ എ ലത്തീഫ്, പി. വി. അബ്ദു മാസ്റ്റർ, എം.കെ. നൗഷാദലി, കെ. ഷംസുദ്ധീൻ, ഹാഷിം ചാവക്കാട്, പി. കെ. മുഹമ്മദ്‌ ഇക്ബാൽ വി. എം. സുകുമാരൻ എന്നിവർ സംസാരിച്ചു.