പുന്നയൂർ: പഞ്ചായത്തിൽ കോവിഡ് 19 റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ എം.എൽ.എ യുടെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്നു. പഞ്ചായത്തിൽ അടിയന്തിരമായി കൈകൊള്ളേണ്ട കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനു വേണ്ടിയാണ് യോഗം ചേർന്നത്‌. ഗുരുവായൂർ എം.എൽ.എ കെ.വി അബ്ദുൽ ഖാദറിനെ കൂടാതെ പ്രസിഡന്റ് ബുഷറ ഷംസുദ്ദീൻ, വൈസ് പ്രസിഡന്റ് ഐ.പി രാജേന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.കെ ഷഹർബാൻ, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.വി ശിവാനന്ദൻ, പഞ്ചായത്ത് അംഗങ്ങളായ ആർ.പി ബഷീർ, കെ.വി അബ്ദുൽ കരീം, സെക്രട്ടറി സുഭാഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ ഇൻ ചാർജ് സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
പഞ്ചായത്തിൽ പൊതുവായും പ്രത്യേകിച്ച് കോവിഡ് സ്ഥിരീകരിച്ച പ്രദേശത്തും ജാഗ്രത പുലർത്താനും അണുനശീകരണം നടത്തുവാനും യോഗം തീരുമാനിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹെല്പ് ഡെസ്ക് ആരംഭിക്കാനും തീരുമാനിച്ചു.