ഗുരുവായൂർ : ചെന്നയിൽ നിന്നും നാട്ടിലെത്തി ക്വറന്റയിൻ കഴിഞ്ഞു വീട്ടിൽ നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു.

ഗുരുവായൂർ കോട്ടപ്പടി കൃഷ്ണ ലീലാ നിവാസിൽ അനീഷ് (35)ആണ് മരിച്ചത്.

ജൂൺ 25 നാണ് അനീഷ് ചെന്നയിൽ നിന്നും നാട്ടിലെത്തിയത്. തുടർന്ന് ഗുരുവായൂരിലെ കെ ടി ഡി സി ടമാറിന്റ് ഹോട്ടലിൽ പതിനാലു ദിവസം ക്വറന്റയിനിൽ കഴിഞ്ഞു. പിന്നീട് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.