ചാവക്കാട് : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ബിജെപി-സിപിഎം പ്രവർത്തകർ നടത്തിയ അക്രമങ്ങൾക്കെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് മുനിസിപ്പൽ സ്‌ക്വയറിൽ സമാധാന സന്ദേശ സംഗമം സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജന.സെക്രട്ടറി ശ്രീ.വി.വേണുഗോപാൽ സംഗമം ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ.ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ കെ.നവാസ്, ഡി.സി.സി മെമ്പർ എ.പി.മുഹമ്മദുണ്ണി, മനോജ് തച്ചപ്പുള്ളി, കെ.എ.മുസ്താക്കലി, കെ.വി.ഷാനവാസ്, ഇർഷാദ് ചേറ്റുവ, പി.വി.ബദറുദ്ധീൻ, ബീന രവിശങ്കർ, ശശി വാറണാട്ട്, എം.എസ്. ശിവദാസ്, കെ.ജെ.ചാക്കോ, കെ.എം. ഇബ്രാഹിം, കെ.വി.സത്താർ, ഷോബി ഫ്രാൻസിസ്, ലൈല മജീദ്, ഹംസു തിരുവത്ര, ബാലൻ വാറണാട്ട്, എച്ച്.എം.നൗഫൽ എന്നിവർ പ്രസംഗിച്ചു.