ചാവക്കാട്: തിരുവത്ര കോട്ടപ്പുറത്ത് സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം. രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തിരുവത്ര പുത്തന്‍ കടപ്പുറം കുന്നത്ത് ഹനീഫ (34), കറുത്താറയില്‍ റിയാസ് (36) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്ന് രാത്രി 7.30ഓടേയായിരുന്നു സംഭവം. തിരുവത്രയില്‍ നടന്ന കോണ്‍ഗ്രസ് പരിപാടിക്ക് ശേഷം ഒഴിഞ്ഞുകിടന്ന കസേരകള്‍ സിപിഎം പ്രവര്‍ത്തകര്‍ ഫോട്ടോ എടുത്തിരുന്നു. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഫോട്ടോയെടുത്തു. ഇതേ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷ സമയത്ത് ചാവക്കാട് പോലിസും സ്ഥലത്തുണ്ടായിരുന്നു. പരിക്കേറ്റവരെ ചാവക്കാട് ഹയാത്ത്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.