പുന്നയൂര്‍ : കുഴിങ്ങരയില്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ പോസ്റ്റര്‍ പതിച്ചതിനെച്ചൊല്ലി ഉണ്ടായ സി.പി.എം.- ലീഗ് സംഘര്‍ഷത്തില്‍ ഇരുഭാഗത്തുനിന്നുമായി 14 പേരെ വടക്കേക്കാട് പോലീസ് അറസ്റ്റുചെയ്തു. ലീഗ് പ്രവര്‍ത്തകരായ എടക്കര മറ്റകത്ത് ഷറഫുദ്ദീന്‍(36), കുഴിങ്ങര പനന്തറയില്‍ ഷനൂഫ് (22), കുഴിങ്ങര കുന്നമ്പത്ത് ഫൈസല്‍ (36), അന്‍വര്‍(36), മന്‍സൂര്‍ (നൗഫല്‍- 32), കുഴിങ്ങര മച്ചിങ്ങല്‍ അനസ് (25), ഇറ്റിത്തറയില്‍ ഷക്കീര്‍ (40), സി.പി.എം. പ്രവര്‍ത്തകരായ എടക്കഴിയൂര്‍ പുതുവീട്ടില്‍ ഫര്‍ഷാദ് (19), എടക്കര കുഴിങ്ങര സ്വദേശികളായ പിലാക്കോട്ട് സാദിഖ് (23), വടാശ്ശേരി സദ്ദാം ഹുസൈന്‍ (27), കുഴക്കാണി സനല്‍ (30), ഉത്തരപറമ്പില്‍ അബു താഹിര്‍ (23), പുളിക്കപ്പറമ്പില്‍ സിദ്ദിഖ് (40), ചിറ്റാറയില്‍ ഷിഹാബ് (35) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.കഴിഞ്ഞ ജനുവരി ഒന്‍പതിന് രാത്രി ലീഗിന്റെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ സി.പി.എം., പോസ്റ്റര്‍ പതിച്ചതാണ് സംഘഷര്‍ത്തിന് കാരണമായത്.