ചാവക്കാട് : സി പി എം നേതാവിനെതിരെ അപവാദ പ്രചാരണം നടത്തിയതിനു പാർട്ടി പ്രവർത്തകനെതിരെ കേസ്.
തിരുവത്ര കോട്ടപ്പുറം കേരന്റകത്ത് അഷറഫ് എന്ന കുഞ്ഞിപ്പ ( 46)ക്കെതിരെയാണ് ചാവക്കാട് പോലീസ് കേസെടുത്തത്.
സി പി എം നേതാവും നഗരസഭാ കൗൺസിലറുമായ കെ എം അലിയുടെ പരാതിയിലാണ് നടപടി.
അലിക്കെതിരെ സി പി എം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഈ സംഭവത്തെ വളച്ചൊടിച്ചു തന്നെ അപകീർത്തിപെടുത്തും വിധം വാർത്തമെനെഞ്ഞു വിദേശത്തും നാട്ടിലും സോഷ്യൽമീഡിയ വഴിയും മറ്റും പ്രചരണം നടത്തിയെന്നും നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടാണ് അലി പരതി നൽകിയിരുന്നത്.
സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ അഷ്‌റഫാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ചാവക്കാട് പോലീസ് കേസെടുത്തത്.