ചാവക്കാട്: ചുഴലി കാറ്റില്‍ വീടിന്റെ മേല്‍കൂര പറുപോയി വീട്ടിലുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മുനക്കകടവ് അഴിമുഖം റോഡില്‍ കറുപ്പംവീട്ടില്‍ റഷീദിന്റെ വീടിന്റെ മേല്‍കൂരയാണ് കാറ്റില്‍ ഉയര്‍ന്നു പൊന്തി നിലം പതിച്ചത്. ജി ഐ ഷീറ്റ് ഉപയേഗിച്ചു മേഞ്ഞതായിരുന്നു മേല്‍ക്കൂര. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിക്കായിരുന്നു സംഭവം. അപകട സമയം റഷീദും, ഭാര്യയും, മക്കളും, വീട്ടിലുണ്ടായിരുന്നു. ശക്തമായ മഴയോടൊപ്പം വന്ന കാറ്റില്‍ വലിയ ശബ്ദത്തോടെ മേല്‍കൂര പറന്നു പോയി.
കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി എം മുജീബ് മെമ്പര്‍ അഷ്‌ക്കറലി എന്നിവര്‍ വീടും സ്ഥലവും സന്ദര്‍ശിച്ചു.