ചാവക്കാട്: എടക്കഴിയൂര്‍ സീതി സാഹിബ് ഹൈസ്‍ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരെ പ്രകടനം നടത്തി. മേഖലയിലെ യുവാക്കളിലും വിദ്യാര്‍ഥികളിലും ലഹരിഉപയോഗം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്ലകാര്‍ഡുകളുമായി വിദ്യാര്‍ഥികള്‍ പ്രകടനത്തില്‍ അണിചേര്‍ന്നത്. തുടര്‍ന്ന് സംവാദം, പോസ്റ്റര്‍ രചന എന്നിവയും നടന്നു.
ഹെഡ്‌മാസ്റ്റര്‍ വി. ഒ. ജെയിംസ്, പ്രിന്‍സിപ്പള്‍ സജിത്ത്. എന്‍. ജെ. ജെയിംസ് മാസ്റ്റര്‍, സാന്റി ഡേവിഡ്, ബീന തോമാസ്, ശ്രീ. സി. എല്‍. ജേക്കബ്ബ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലഹരിക്കെതിരെ സംഘടിപ്പിച്ച റാലി പ്രിന്‍സിപ്പള്‍ ഷീന്‍ ഉല്‍ഘാടനം ചെയ്‌തു.