ചാവക്കാട്: സ്ത്രീധനവും, ആർഭാട വിവാഹവും സാമൂഹ്യ വിപത്താണെന്നും സമൂഹം ഈ വിപത്തിനെതിരെ ഒന്നിക്കണമെന്നും സ്ത്രീധന രഹിത സമൂഹം തൃശുർ ജില്ല ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു. ആർഭാട വിവാഹങ്ങൾക്ക് നികുതി ചുമത്തണമെന്ന് പ്രമേയത്തിലുടെ സർക്കാരിനോടാവശ്യപ്പെട്ടു. എസ്.ആർ.എസി ന്റെ മെമ്പർഷിപ്പ് കാമ്പയിൻ സംസ്ഥാന പ്രസിഡണ്ട് സുധീർ അബ്ദുൾ ഖാദർ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ മുക്കണ്ടത്തിന് നൽകി ഉൽഘാടനം ചെയ്തു.
ജില്ല പ്രസിഡണ്ട് റോളി ബാബു അദ്ധ്യക്ഷം വഹിച്ചു, സംസ്ഥാന ജന:സെക്രട്ടറി അഡ്വ: അൻവർഷ വിഷയാവതരണം നടത്തി, ഡോ.കെബീർ മൗലവി, അഷറഫ് പൂച്ചാക്കൽ, ഡൊമനിക്ക്, അഡ്വ.എസ്.രാജേഷ്, ഫൗസിയ ആസാദ്, അസ്ഹർ കരുപടന്ന, ഷറഫുദ്ധീൻ മുനക്കകടവ് എന്നിവർ പ്രസംഗിച്ചു, ബൈജു പൊൻ മാണി സ്വാഗതവും, ഹബീബ് ചെമ്മാപ്പിള്ളി നന്ദിയും പറഞ്ഞു