ഗുരുവായൂര്‍ : രണ്ട് മാസമായി വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം നിലച്ചതിനെ തുടര്‍ന്ന് വീട്ടമ്മമാര്‍ ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റി ഓഫിസിലെത്തി അസി. എന്‍ജിനീയറെ വളഞ്ഞു. അങ്ങാടിത്താഴം പ്രദേശത്തെ 40ഓളം വീട്ടുകാരാണ് കാലിക്കുടങ്ങളുമായി വാട്ടര്‍ അതോറിറ്റി ഓഫിസിലെത്തി അസി. എന്‍ജിയര്‍ പി.എ. തോമസിനെ വളഞ്ഞത്. പലതവണ പരാതി അറിയിച്ചിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രദേശത്തേക്ക് വെള്ളം എത്തുന്നത് തടസപ്പെടുന്നതെവിടെയാണെന്ന് കണ്ടെത്തി പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകപരിക്കാമെന്ന് അസി. എന്‍ജിനീയറുടെ ഉറപ്പിലാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. എത്രയും പെട്ടെന്ന് പരിഹാരം കണ്ടില്ലെങ്കില്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ നിരാഹാരമിരിക്കുന്നതുള്‍പ്പെടെയുള്ള സമാരപരിപാടികള്‍ സ്വീകരിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.
കെ.കെ. ഷാജഹാന്‍, വി.എം. ഹുസൈന്‍, അക്ബര്‍ ചാവക്കാട്, ഹനീഫ ചാവക്കാട്, ഷിഹാബ് ഒരുമനയൂര്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.