അണ്ടത്തോട് : വടക്കേകാട് പോലീസ് ജനമൈത്രിയുടെയും, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോററ്റിയുടെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. പപ്പാളി റൗഹത്ത് ഹാളില്‍ നടന്ന പരിപാടി പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധനീപ് ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് എസ്ഐ അനന്തകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ലഹരി ആസക്തിയും, സൈബർ കുറ്റകൃത്യങ്ങളും എന്ന വിഷയത്തെ കുറിച്ച് തൃശൂർ ജില്ലാ സബ് ജഡ്ജി പി.മുജീബ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി.
ജനമൈത്രി കണ്‍വീനര്‍ മുഹമ്മദ് കണ്ണത്തയില്‍, പ്രബോഷണല്‍ എസ്ഐ ശ്രീകുമാർ, അഡീഷണൽ എസ്ഐ ജോസഫ്, ശശി പഞ്ചവടി, റീന തുടങ്ങിയവർ സംസാരിച്ചു.