അഞ്ചങ്ങാടി : കണക്കു കൂട്ടലുകൾ തെറ്റിച്ചെത്തിയ കൊറോണയും ലോക്ക്ഡൗണും വീട്ടിൽ ഒതുങ്ങിക്കൂടാൻ നിർബന്ധിതമാക്കിയപ്പോൾ ഫർസാന
ചായമെടുത്ത് ചില്ലു കുപ്പികളിൽ വർണ്ണങ്ങൾ തീർക്കുകയാണ്, ആരാലും അവഗണിച്ചു കിടന്ന കുപ്പികൾ അതോടെ സ്വീകരണ മുറികളിൽ സ്വീകാര്യനാവുന്നു.
ചാവക്കാട്ടെ പൊതു പ്രവർത്തകനായ ഷറഫുദ്ധീൻ മുനക്കകടവിന്റെ മകൾ ഫർസാന യാണ് ഈ മിടുക്കി.
കണ്ടശ്ശാംകടവ് പ്രഫ.ജോസഫ് മുണ്ടശ്ശേരി സ്കൂൾ വിദ്യാർത്ഥിനിയാണ്.
കെ ജി മുതൽ പത്തുവരെ പന്ത്രണ്ട് വർഷം ചാവക്കാട് ഐ ഡി സി യിലായിരുന്നു പഠനം. ചെറുപ്പം മുതലേ നിറങ്ങളോടും വരകളോടുമായിരുന്നു ചങ്ങാത്തം.
സോഷ്യൽ മീഡിയയിലും, സിനിമകണ്ടും മൊബൈൽ ഫോണിൽ കുത്തിക്കളിച്ച് ലോക്ക്ഡൗൺ ആഘോഷിക്കുന്നവർക്ക് ഫർസാന മാതൃകയാണ്.
വലിച്ചെറിയുന്ന കുപ്പികൾ കയ്യിൽ കിട്ടുന്നതോടെ അക്രിലിക് ചായങ്ങളും പൊടിക്കൈകളും ഉപയോഗിച്ച് അതിനെ മനോഹരമായ അലങ്കാര വസ്തുവാക്കി മാറ്റുകയാണ് ഫർസാന.