തിരുവത്ര : ലോക്ക്ഡൌൺ കാലത്തും 38 വീടുകൾക്ക് ഓലമേഞ്ഞു നൽകി തിരുവത്രവെൽഫെയർ അസോസിയേഷൻ.
പുര മേയുന്നതിനു ലഭിച്ച അപേക്ഷകളിൽ നിന്നും അർഹരായ 42 വീടുകൾ തിരഞ്ഞെടുത്തിരുന്നു.
വെൽഫെയർ വൈസ്പ്രസിഡണ്ട്‌ തെക്കരകത്ത്‌ അബ്ദുറഹിമാന്റെ മേൽനോട്ടത്തിൽ നാല് സംഘങ്ങളായി
പ്രവർത്തിച്ചതിന്റെയും ഓല മേയൽ ജോലി നിർവഹിച്ച റഷീദ് ഇടക്കഴിയൂരിന്റെ സഹകരണവും കോവിഡ് 19 പ്രതികൂലസാഹചര്യത്തിലും വീടുകളുടെപണി വേഗത്തിൽ പൂർത്തീകരിക്കാൻ കഴിഞ്ഞതായി ജനറൽ സെക്രട്ടറി മനയത്ത് യൂസുഫ് ഹാജി പറഞ്ഞു.
ബാക്കിയുള്ള വീടുകൾ വീട്ടുകാരുടെ അസൗകര്യത്തെ തുടർന്ന് അടുത്ത ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
ഇതോടൊപ്പം ചുമർ വീടുകൾക്ക് ഓട് മേയുന്ന പണികളും നടക്കുന്നുണ്ട്.