ഗുരുവായൂര്‍: ഡി.വൈ.എഫ്.ഐ ഗുരുവായൂര്‍ മേഖല സമ്മേളനം സമാപിച്ചു. പടിഞ്ഞാറെനടയില്‍ നടന്ന സമാപനപൊതുസമ്മേളനം സി.പി.ഐഎം.ജില്ല കമ്മിറ്റിയംഗം ബാബു എം. പാലിശേരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതിചെയര്‍മാന്‍ എം.സി.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.  എന്‍.വി.വൈശാഖന്‍, കെ.വി.വിവിധ്, വി.അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.