ചാവക്കാട് : ഡി വൈ എഫ് ഐ  ചാവക്കാട് വെസ്റ്റ് മേഖല കമ്മിറ്റി യുടെ നേതൃത്വത്തിൽ കഞ്ചാവ് ലഹരി ഗുണ്ടാ കവർച്ച മാഫിയക്കെതിരെ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു. പുത്തൻകടപ്പുറം ബേബി റോഡ് ഷാഫി നഗറിൽ സംഘടിപ്പിച്ച പരിപാടി നഗരസഭ ചെയർമാൻ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു.  മേഖല പ്രസിഡന്റ് ടി എം ഷഫീക് അധ്യക്ഷത വഹിച്ചു. സിപിഐഎം ലോക്കൽ സെക്രട്ടറി എം ആർ രാധാകൃഷ്ണൻ. ബ്ലോക്ക് സെക്രട്ടറി വി അനൂപ്, എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് പി.എച്.ഹസ്സൻമുബാറക്. ഏരിയ സെക്രട്ടറി ജാബിർ കെ.യു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ എം അലി. കെ. കെ. രാജൻ. പി. പി. നാരായണൻ. മേഖല സെക്രട്ടറി എം. ജി. കിരൺ, പി. എസ്. മുനീർ എന്നിവർ സംസാരിച്ചു.