ചാവക്കാട്: ഇ അഹമ്മദ് സാഹിബ് ലോകം അംഗീകരിച്ച മലയാളി നേതാവായിരുന്നുവെന്ന് കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട് സംഘടിപ്പിച്ച ഇ അഹമ്മദ് സാഹിബ് അനുശോചനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം. പാര്‍ലമെന്റ് ചരിത്രത്തിലെ വലിയ റെക്കോഡുകളുടെ ഉടമകൂടിയാണ് അദേഹം. കേരളനിയമസഭയിലും, പാര്‍ലമെന്റിലും പല സുപ്രധാന പദവികള്‍ അദേഹത്തെ തേടിയെത്തി. പാര്‍ലമെന്റിന്റെ അകത്തളങ്ങളില്‍ തളര്‍ന്നുവീണു വിട പറഞ്ഞ അദേഹത്തിന് കേന്ദ്രഗവണ്മെന്‍റ് അര്‍ഹമായ പരിഗണന നല്‍കാതെപോയത് ഖേദകരമാണെന്ന് എം എല്‍ എ പറഞ്ഞു.
പ്രസിഡന്റ് വി കെ മുഹമ്മദ് അധ്യക്ഷതവഹിച്ചു. ചാവക്കാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത്, കെ.പി.സി.സി. മെമ്പര്‍ പി.കെ.അബൂബക്കര്‍ ഹാജി, എസ് ടി യു സംസ്ഥാന സെക്രട്ടറി പി.എ.ഷാഹുല്‍ഹമീദ്, സി.പി.ഐ. ചാവക്കാട് ഏരിയ സെക്രട്ടറി അഡ്വ: മുഹമ്മദ് ബഷീര്‍, ജനതാദള്‍ (യു) ജില്ലാ സെക്രട്ടറി പി.ഐ. സൈമന്‍മാസ്റ്റര്‍, എന്‍.സി.പി. ജില്ലാ സെക്രട്ടറി സി.കെ.രാധാകൃഷ്ണന്‍, കേരള കോണ്‍ഗ്രസ് ( എം) നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് ചിറമ്മല്‍, കോണ്‍ഗ്രസ് (എസ്) ജില്ല സെക്രട്ടറി പി.കെ. സെയ്താലിക്കുട്ടി, കേരള കോഗ്രസ് (ബി) ജില്ലാ സെക്രട്ടറി ടി.പി. ഷാഹു, വെല്‍ഫെയര്‍ പാര്ട്ടി ജില്ലാ സെക്രട്ടറി കെ.കെ.ഷാജഹാന്‍, ജമാത്തത്തെ ഇസ്ലാമി പ്രതിനിധി ഐ.മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു. പി കെ ബഷീര്‍ സ്വാഗതവും, ബി.കെ.സുബൈര്‍ തങ്ങള്‍ നന്ദിയും പറഞ്ഞു