ചാവക്കാട്: ജില്ലാ പരിസ്ഥിതി ക്ളബ്ബ്, ഗുരുവായുര്‍ ഗ്രീന്‍ ഹാബിറ്റാറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ക്ളബ്ബ് സ്പോണ്‍സര്‍ അദ്ധ്യാപകര്‍ക്കായി സംഘടിപ്പിച്ച കടലാമ സംരക്ഷണ ശില്പശാല ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ എന്‍.ആര്‍ മല്ലിക ഉദ്ഘാടനം ചെയ്തു.
മുരുകന്‍ എടപ്പാള്‍ അധ്യക്ഷത വഹിച്ചു. ഡബ്ല്യു ഡബ്ല്യു എഫ് സംസ്ഥാന ഡയറക്ടര്‍ രജ്ജന്‍ മാത്യു വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ശില്പശാലയില്‍ ഗ്രീന്‍ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.ജെ ജെയിംസ്, എം.വി മധു എന്നിവര്‍ ക്ളാസ്സെടുത്തു. കെ. ആനന്ദന്‍, സൈജു എല്‍.കോളേങ്ങാടന്‍, പി.ബി സുജാത, ഉഷ തോമാസ്, പി.വി ബീന എന്നിവര്‍ സംസാരിച്ചു.