പാവറട്ടി : മണലൂർ മണ്ഡലത്തിലെ സ്കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തിലുടെ നടപ്പിലാക്കുന്നതിനു വേണ്ടി സി എന്‍  ജയദേവൻ എം പി  രക്ഷാധികാരിയായും മുരളി പെരുനെല്ലി എം എല്‍ എ  ചെയർമാനുമായി സമിതി രൂപീകരിച്ചു. ഡി ഇ ഒ  കൺവീനറായിരിക്കും. മുല്ലശ്ശേരി ബ്ലോക്ക് കോൺഫറൻസ് ഹാളിൽ നടന്ന രൂപീകരണ യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രധാന അദ്ധ്യാപകർ, പി ടി എ പ്രസിഡണ്ടുമാർ, പഞ്ചായത്ത് പ്രസിഡണ്ടുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്തുതല കമ്മിറ്റികൾ മാർച്ച് 10നകം രൂപീകരിക്കുമെന്ന് എം എല്‍ എ  അറിയിച്ചു.