ഗുരുവായൂർ : പുന്നത്തൂർ കോട്ട ആനത്താവളത്തിൽ കൊമ്പൻ ഇടഞ്ഞു. കൊമ്പൻ വിഷ്ണു ആണ് ഇടഞ്ഞത്. കുളിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ആന ഇടഞ്ഞത്. കോട്ടയിലെ ആനപ്രതിമ തകർത്ത കൊമ്പനെ മറ്റു പാപ്പാന്മാരുടെ സഹായത്തോടെ തളച്ചു.