ചേറ്റുവ: ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്ന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി യുവാക്കളിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തെ തടയുന്നതിനുള്ള ബോധവൽക്കരണ ലക്ഷ്യവുമായി ” നാടിന്നു കരുതലായ് ലഹരി വിരുദ്ധ പുത്തൻ തലമുറ ” എന്ന സന്ദേശവുമായി കേരളോത്സവ വിളംമ്പര കൂട്ടയോട്ടം സംഘടിപ്പിച്ചു. യുവാക്കളും, കായിക പ്രതിഭകളും, സാമൂഹിക, രാഷ്ടീയ പ്രവർത്തകരും പങ്കെടുത്ത കൂട്ടയോട്ടം ചേറ്റുവ കടവിൽ നിന്നും ആരംഭിച്ച് പൊക്കുളങ്ങര പഞ്ചായത്ത് ഓഫീസ് പരിസരത്ത് സമാപിച്ചു. ചേറ്റുവയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വാടാനപ്പള്ളി സർക്കിൾ ഇൻസ്പെക്ട്ടർ പി.ക്കെ.ബിജു ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.എൻ ജോതി ലാൽ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്ടസ് കൗൺസിൽ പ്രസിഡന്റ് കെ.ആർ സാംമ്പ ശിവൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ
പരന്തൻ ദാസൻ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഇന്ദിര സുധീർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇർഷാദ് കെ.ചേറ്റുവ, ഒ.ക്കെ പ്രൈസൺ, ഏങ്ങണ്ടിയൂർ കർഷക സഹകരണ ബാങ്ക് പ്രസിഡന്റ് എം.എ ഹാരിസ് ബാബു, യൂത്ത് കോ-ഓഡിനേറ്റർ കെ.എച്ച് സുൽത്താൻ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ :- ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്ന് തുടക്കം കുറിച്ച് ” നാടിന് കരുതലായ് ലഹരി വിരുദ്ധ പുത്തൻ തലമുറ ” എന്ന സന്ദേശവുമായി നടത്തിയ കേരളോത്സവ വിളംമ്പര കൂട്ടയോട്ടം ചേറ്റുവയിൽ വാടാനപ്പള്ളി സർക്കിൾ ഇൻസ്പെക്ട്ടർ കെ.ആർ ബിജു ഫ്ലാഗ് ഓഫ് ചെയ്യുന്നു.