യു എ ഇ : ഏപ്രിൽ 7 വെള്ളിയാഴ്ച്ച ദുബായ് മിർദിഫ്  അപ് ടൌണ്‍ സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ കാർണിവൽ നടത്തപ്പെടുന്നു. എടക്കഴിയൂർ നോൺ റെസിഡന്റ്‌സ് അസോസിയേഷൻ (എനോറ) യു .എ.ഇ  യുടെ നേതൃത്വത്തിലാണ്  ഒന്നാമത് ഫുട്ബോൾ കാർണിവൽ നടത്തപ്പെടുന്നത്. ഫുട്ബോൾ ടൂർണമെന്റിന് പുറമെ കുടുംബ കൂട്ടായ്മയും  സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. എടക്കഴിയൂരിലെ വിവിധ പ്രാദേശിക ടീമുകൾ മാറ്റുരക്കുന്ന ഫുട്ബോൾ ടൂർണമെന്റ്  വെള്ളിയാഴ്ച 4 മണിക്ക്  തുടങ്ങും.