ചാവക്കാട് : പരിസ്ഥിതി ദിനത്തില്‍ ചന്ദനത്തിന്റെ സുഗന്ധം പരത്തി ചാവക്കാട് ബീച്ച് എച്ച് എം സിയുടെ വേറിട്ട പ്രവര്‍ത്തനം ശ്രദേയമായി. ചാവക്കാട് മേഖലയിലെ പ്രധാന മത സ്ഥാപനങ്ങളായ മണത്തല മസ്ജിദ്, നാഗയക്ഷി ക്ഷേത്രം, പാലയൂര്‍ ചര്‍ച്ച് എന്നിവിടങ്ങളില്‍ ചന്ദന തൈകള്‍ എത്തിച്ചാണ് എച്ച് എം സി പരിസ്ഥിദിനത്തില്‍ വേറിട്ട് നിന്നത്.
മണത്തല ശ്രീ നാഗയക്ഷി അംബലം പ്രസിഡണ്ട് സുബ്രഹ്മണ്യൻ, മണത്തല മസ്ജിദ് ഖത്തീബ് കമറുദ്ധീൻ ബാദുഷാ തങ്ങൾ, പാലയൂർ പള്ളി വികാരി ഫാദർ ജോസ് പുന്നോലിപറമ്പിൽ എന്നിവര്‍ എച്ച് എം സി ഭാരവാഹികളായ റഫീല്‍, ഷഫീഖ്, സലാം ബിന്‍ മുത്തലിബ്, ഷാഹുല്‍, ഷാജി, മന്‍സിര്‍ എന്നിവരില്‍ നിന്നും ചന്ദന തൈകള്‍ ഏറ്റുവാങ്ങി.