ചാവക്കാട്: വിരമിച്ച ചാവക്കാട് പോസ്റ്റ് മാസ്റ്റര്‍ സുലതയ്ക്ക് ചാവക്കാട് പോസ്റ്റാഫീസില്‍ നടന്ന ചടങ്ങില്‍ യാത്രയപ്പു നല്‍കി. തൃശൂര്‍ ഡിവിഷ്ണല്‍ സീനിയര്‍ പോസ്റ്റല്‍ സൂപ്രണ്ട് പി സുശീലന്‍ ഉദ്ഘാടനം ചെയ്തു.  വി ഐ സീന അധ്യക്ഷതവഹിച്ചു.  ഗുരുവായൂര്‍ പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ മാത്യൂ ജേക്കബ്,  ജോസന്‍,  പി എസ് സുരേഷ്, കെ എസ് കുമാര്‍, ടി അനില്‍കുമാര്‍, കെ മോഹനകൃഷ്ണന്‍, സുധാകരന്‍ മാസ്റ്റര്‍, പി വി ശ്രീമോള്‍, ഡാലിഷ്, എന്നിവര്‍ പ്രസംഗിച്ചു.