ചാവക്കാട്: ഖത്തറില്‍ ജോലി ചെയ്യവെ അസുഖ ബാധിതനായി മരണമടഞ്ഞ കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി തെരുവ·ത്ത് ഹുസൈന്‍റെ കുടുംബത്തിന് ധനസഹായം നല്‍കി.
ഖത്തര്‍ തൃശൂര്‍ ജില്ലാ സൗഹ്യദ വേദി സമാഹരിച്ച അഞ്ചുലക്ഷം രൂപ കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എയാണ് ഹുസൈനന്‍്റെ വീട്ടിലത്തെി കൂടുംബത്തിനു കൈമാറിയത്. സംഘടനാ ഭാരവാഹികളായ സി പ്രേംസാഗര്‍, വി.ജി ലോഹിദാക്ഷന്‍, വി.സി സലിം, സുനില്‍, രഘുനാഥ്, പൊതു പ്രവര്‍ത്തകരായ പി.എ സിദ്ധി, കെ.വി ശശി, ജലാല്‍ വെളിച്ചെണ്ണപ്പടി എന്നിവര്‍ സംബന്ധിച്ചു.