ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനകത്ത് തീ പിടുത്തം. ഇന്ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. ക്ഷേത്രത്തിനകത്ത് തെക്കു ഭാഗത്തെ തിടപ്പള്ളിയോട് ചേർന്നു നിർമിച്ച മച്ചിനാണ്‌ തീ പിടുത്തമുണ്ടായത്.
വിവരമറിഞ്ഞു തൊട്ടടുത്തുള്ള ഫയർ സ്റ്റേഷനിൽ നിന്നും അഗ്നിശമന സേനാംഗങ്ങൾ എത്തി തീ അണച്ചു.
വൈദ്യുതി ഷോർട് സർക്ക്യൂട്ടാണ്‌ തീ പിടുത്തത്തിന് കാരണമെന്ന് കരുതുന്നു.
ഇന്നലെ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലും തീ പിടുത്തം ഉണ്ടായി. വീടിന്റെ മുകളിലെ നിലയിൽ പൂജാ മുറിയോട് ചേർന്ന് വിളക്ക് വെക്കുന്ന ഷെൽഫിനാണ് തീ പിടിച്ചത്.