ചാവക്കാട് : എടക്കഴിയൂരും തിരുവത്രയിലും തീപിടുത്തം. എടക്കഴിയൂരിൽ വീടിനും തിരുവത്രയിൽ വീടിനോട് ചേർന്ന വിറക് പുരയുമാണ് കത്തി നശിച്ചത്
തെക്കെ മദ്രസക്കടുത്ത് കല്ലിങ്ങൽ ഹനീഫയുടെ ഓല മേഞ്ഞ വീടിനാണ് തീപിടിച്ചത്. ഇന്ന് രാത്രി 7.15 ഓടെയായിരുന്നു സംഭവം. വീടിനടുത്തെ ഓലമേഞ്ഞ താൽക്കാലിക അടുക്കളയിൽ നിന്നാണ് തീപടർന്നതെന്ന് കരുതുന്നു. അടുക്കള പൂർണ്ണമായും കത്തിനശിച്ചു. വീടിന്റെ മേൽക്കൂരയും ഭാഗികമായി കത്തിയമർന്ന നിലയിലാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ തീയണച്ചു. ഗുരുവായൂർ നിന്നും ഫയർഫോഴ്സും സ്ഥലത്തെത്തി.
തിരുവത്ര ചെങ്കോട്ടയിൽ പള്ളി പറമ്പിൽ അനീഷയുടെ വീടിനോടു ചേർന്ന വിറകു പുരയാണ് കത്തിനശിച്ചത്. ഇന്ന് രാത്രി 7.30 ഓടെയായിരുന്നു സംഭവം. ഇതേ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. തീ ആളിപ്പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് തീ അണച്ചത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി.