ചാവക്കാട് : ചാവക്കാട് മത്സ്യമാർക്കറ്റ് കർശന നിയന്ത്രണങ്ങളോടെ നാളെ മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായി.

നഗരസഭ സെക്രട്ടറി ശ്രീ.കെ.ബി വിശ്വനാഥന്‍, ചാവക്കാട് സബ്ബ് ഇന്‍സ്പെക്ടര്‍ ഷാജഹാന്‍ യു.കെ, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.ഷെമീര്‍ എന്നിവരും മാർക്കറ്റിലെ 11 മത്സ്യ വ്യാപാരികളും ഇന്ന് രാവിലെ നഗരസഭാ ഓഫീസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
മത്സ്യ മാർക്കറ്റ് രാവിലെ 4 മണി മുതല്‍ 7 വരെ മാത്രമായിരിക്കും പ്രവർത്തിക്കുക

തിരക്ക് നിയന്ത്രിക്കുന്നതിന്‍റേയും സാമൂഹിക അകലം പാലിക്കുന്നതിന്‍റേയും ഭാഗമായി മാര്‍ക്കറ്റിനകത്ത് കച്ചവടം ചെയ്ത് വന്നിരുന്ന കമ്പനികളെ 4 ആയി തിരിച്ച് നാല് ഭാഗങ്ങളിലായാണ് കച്ചവടം നടത്തുക.

കോവിഡ് -19 മായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍റേയും ജില്ല ഭരണകൂടത്തിന്‍റേയും നഗരസഭയുടേയും പോലീസ് അധികൃതരുടേയും എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചുമാത്രമേ കച്ചവടം അനുവദിക്കുകയുള്ളു.

മാസ്ക്, സാനിറ്റൈസര്‍, ഗ്ലൗസ് തുടങ്ങിയ സുരക്ഷ ഉപാധികള്‍ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്.

മാര്‍ക്കറ്റില്‍ വന്നുപോകുന്ന എല്ലാവരുടേയും പേരും ഫോണ്‍നമ്പറും നിര്‍ബന്ധമായൂം രേഖപ്പുടുത്തി രജിസ്റ്റർ സൂക്ഷിക്കണം.

നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റേയും പോലീസിന്‍റേയും പരിശോധനകളില്‍, യോഗതീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതുകാണുന്ന പക്ഷം കര്‍ശന നടപടികള്‍ സ്വീകരിക്കുവാനും തീരുമാനിമായി