ചാവക്കാട് : കടപ്പുറം-മണത്തല മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്‍റെ നേതൃത്വത്തിൽ  പ്ലസ്ടു, എസ് എസ് എല്‍ സി  പരീക്ഷയിൽ ഉന്നത വിജയം നേടിയ മത്സ്യതൊഴിലാളികളുടെ മക്കൾക്ക് കെ.അഹമ്മദ് സ്മൃതി വിദ്യഭ്യാസ പുരസ്കാരവും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ഗുരുവായൂർ എം എല്‍ എ  കെ.വി അബ്ദുൽ കാദർ ഉൽഘാടനം നിർവ്വഹിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ അധ്യക്ഷത വഹിച്ചു.  സംഘം പ്രസിഡന്റ് എന്‍ വി  സോമൻ, നഗര സ്റ്റാൻ റ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എച്ച് സലാം, എ സി  ആനന്ദൻ, ചാവക്കാട് നഗരസഭാ മുൻ ചെയർമാൻ എം ആര്‍ രാധാകൃഷ്ണൻ, സംഘം ഡയറക്ടർമാർ സെക്രട്ടറി ഷീജ പ്രശാന്ത്  തുടങ്ങിയവർ സംസാരിച്ചു.