ചാവക്കാട് : മത്‌സ്യതൊഴിലാളി നേതാവും കോണ്‍ഗ്രസ് നേതാവുമായിരുന്ന  കെ എസ് ദാസന്‍ അനുസ്മരണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും വ്യാഴാഴ്ച്ച വൈകീട്ട് നാലിന് മണത്തല മുല്ലത്തറയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടത്തുമെന്ന് കെ എസ് ദാസന്‍ ട്രസ്റ്റ് ഭാരവാഹികളായ സി. മുസ്താഖലി, കെ എം ഇബ്രാഹിം , കെ എം ഷിഹാബ് , എ എസ് നളിനാക്ഷന്‍ , കെ ഡി വീരമണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ത്യശൂര്‍ ഡി സി സി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ അധ്യക്ഷത വഹിക്കും. കെ പി സി സി ജനറല്‍ സെക്രട്ടറി വി ബലറാം കെ എസ് ദാസന്‍ അനുസ്മരണ പ്രഭാഷണം നടത്തും. എസ് എസ് എല്‍ സി അവാര്‍ഡ് ദാനം പത്മജ വേണുഗോപാലും, പഠനോപകരണ വിതരണം ഒ അബ്ദുള്‍റഹ്മാന്‍കുട്ടിയും, ചികില്‍സാ സഹായവിതരണം മുന്‍ എം എല്‍ എ പി എ മാധവനും മുതിര്‍ന്ന മത്‌സ്യ തൊഴിലാളികളെ ആദരിക്കല്‍ മുന്‍ എം എല്‍ എ ടി വി ചന്ദ്രമോഹനും നിര്‍വ്വഹിക്കും. എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളിനെ ചടങ്ങില്‍ ആദരിക്കും. മത്‌സ്യ തൊഴിലാളി കോണ്‍ഗ്രസിന്റെ സ്ഥാപകരിലൊരാളായ സി അബൂബക്കറിനെ ചടങ്ങില്‍ ആദരിക്കും. മുസ്‌ലീം ലീഗ് ജില്ല പ്രസിഡന്റ് സി എച്ച് റഷീദ്,  കെ പി സി സി  നിര്‍വാഹക സമിതിയംഗം  പി കെ അബുബക്കര്‍ ഹാജി   തുടങ്ങിയവര്‍ പങ്കെടുക്കും .