ചേറ്റുവ : മകളോടൊപ്പം ചേറ്റുവ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.
നെല്ലുവായ് സ്വദേശി രജനി (44) യുടെ മൃതദേഹമാണ് ലഭിച്ചത്. മകൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.
ചേറ്റുവ പാലത്തിനടിയിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ ബാഗും രണ്ടു ജോഡി ചെരിപ്പും മൊബൈൽ ഫോണും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസിന്റെ അന്വേഷണത്തെതുടർന്നാണ് പുഴയിൽ തിരച്ചിൽ നടത്തിയത്.