ചാവക്കാട് : നഗരസഭയില്‍ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്‍റെ ഭാഗമായി നഗരസഭാ പരിധിയില്‍ സ്ഥിരതാമസമുളള 18 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായമുളള യുവതീയുവാക്കള്‍ക്കായി സൗജന്യ നൈപുണ്യ പരിശീലനം നല്‍കുന്നു. അക്കൗണ്ടിംഗ്, മെക്കാനിക്കല്‍, ആയുര്‍വേദ സ്പാ തെറാപ്പി, വെല്‍ഡിങ്ങ്, ഡിസൈനിംഗ്, മൊബൈല്‍ റിപ്പയറിംങ്ങ്, ഇചഇ ഓപ്പറേറ്റര്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്‍റ്, ഷെഫ് എന്നീ മേഖലകളിലാണ് പരിശീലനം നല്‍കുന്നത്. പരിശീലന ചെലവ്, താമസം, ഭക്ഷണം എന്നിവ സൗജന്യമായി നല്‍കുന്ന കോഴ്സുകളില്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ ലഭിക്കത്തക്ക വിധമാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പരിശീലനത്തിന്‍റെ രജിസ്ട്രേഷന്‍ നവംബര്‍ 21 ന് രാവിലെ 11 മണിക്ക് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടത്തുന്നു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ശ്രീ.എന്‍.കെ.അകബര്‍ നിര്‍വ്വഹിക്കുന്നു. നഗരസഭാ ഉപാധ്യക്ഷ ശ്രീമതി.മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, പരിശീന ഏജന്‍സി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്നു.