ചാവക്കാട് : ചാവക്കാട് നഗരസഭ പരിധിയില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് യോഗ, നീന്തല്‍, കളരി എന്നിവയില്‍ സൗജന്യ പരിശീലനം നഗരസഭ സംഘടിപ്പിക്കുന്നു. 18 വയസ്സിന് താഴെയുളള പെണ്‍കുട്ടികള്‍ക്ക് കളരി, നീന്തല്‍ എന്നീ ഇനങ്ങള്‍ക്കും പ്രായഭേദമന്യേ യോഗ പരിശീലനത്തിനും അപേക്ഷിക്കാവുന്നതാണ്. 2019 ഡിസംബര്‍ 10 വരെ നഗരസഭ ഓഫീസില്‍ അപേക്ഷ സ്വീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭ ഓഫീസുമായി ബന്ധപ്പെടണം.