മണത്തല : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സ്ഥാപിച്ച സൌജന്യ വൈഫൈ കണക്ഷന്‍ പ്രസിഡണ്ട് ഉമ്മര്‍ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും ഇരുനൂറു മീറ്റര്‍ ചുറ്റളവിലും വൈഫൈ ലഭ്യമാകും. ആരോഗ്യ വിദ്യാഭ്യാസ സ്ട്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഷ്താഖലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഡവലപ്മെന്‍റ് ഓഫീസര്‍ സി കെ മോഹനന്‍ നായര്‍, സാം ഐസക് എന്നിവര്‍ സംസാരിച്ചു. സൌജന്യ വൈഫൈ ജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഉമ്മര്‍ മുക്കണ്ടത്ത് പറഞ്ഞു