ചാവക്കാട് : തുടർച്ചയായി ഇന്ധന വില വർദ്ധിപ്പിച്ച് പകൽകൊള്ള നടത്തുന്ന കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സെൻട്രൽ പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സി.എ.ഗോപ പ്രതാപൻ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു.

യു.ഡി. എഫ് കൺവീനർ കെ. നവാസ്, കെ. എച്ച്. ഷാഹുൽ ഹമീദ്, അനീഷ് പാലയൂർ, കെ. വി. യൂസഫ് അലി, ഷക്കീർ മുട്ടിൽ, നവാസ് തെക്കും പുറം, റിഷി ലാസർ, തബ്ഷീർ മഴുവഞ്ചേരി, എന്നിവർ സംസാരിച്ചു.