ചാവക്കാട് : മഹാത്മാഗാന്ധിയുടെ 150-ാo ജന്മവാർഷികത്തില്‍ ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്രുത്വത്തില്‍ പ്രഭാതഭേരിയും പുഷ്പാർച്ചനയും നടത്തി. ചാവക്കാട് സെന്‍ററില്‍  നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് കെ വി ഷാനവാസ്, യു ഡി എഫ് കൺവീനർ കെ നവാസ്, അനീഷ് പാലയൂർ, കെ വി സത്താർ, സുമേഷ് കൊളാടി, യുസഫലി കെ എസ്, ബാബുരാജ്, എം എസ് ശിവദാസ്, ആർ കെ നൗഷാദ്, എ പി ഷഹീർ എന്നിവർ പങ്കെടുത്തു.