ചേറ്റുവ : അമ്മയോടൊപ്പം ചേറ്റുപുഴയിൽ ചാടിയ മകളുടെ മൃതദേഹവും കണ്ടെത്തി. നെല്ലുവായ് മുരിങ്ങാത്തേരി മുല്ലയ്ക്കൽ രജനി(44)യുടെ മകൾ ശ്രീഭദ്രയുടെ മൃതദേഹമാണ് ഇന്നു രാവിലെ 7.45 ഓടെ കണ്ടെത്തിയത്. രജനിയുടെ മൃതദേഹം ഇന്നലെ തന്നെ ലഭിച്ചിരുന്നു. രജനിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും തന്നെയാണ് ശ്രീഭദ്രയുടെ മൃതദേഹം പൊന്തിയത്. ഇന്നലെയാണ് രജനി മകളെയും കൂട്ടി പുഴയിൽ ചാടിയത്. എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ശ്രീഭദ്ര. ഇന്നലെ വൈകീട്ട് 4.30 ഓടെ ചേറ്റുവ പാലത്തിന് വടക്ക് പുഴയോരത്ത് ബാഗും മൊബൈൽ ഫോണും രണ്ടു ജോടി ചെരിപ്പും കണ്ടെത്തിയതിനെത്തുടർന്ന് പോലീസ് അന്വേഷണത്തിനെ തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരിച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്.