മന്ദലാംകുന്ന്: ഗവ.ഫിഷറീസ് യു.പി സ്കൂളില്‍’ മലയാള തിളക്കം’ പ്രഖ്യാപനം പുന്നയൂര്‍ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സീനത്ത് അഷ്റഫ് നിര്‍വ്വഹിച്ചു.
പി.ടി.എ പ്രസിഡണ്ട് ടി.കെ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. മലയാള ഭാഷ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന മൂന്ന്, നാല് ക്ളാസ്സുകളിലെ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം കൊടുത്ത് പരിപോഷിപ്പിക്കുന്നതാണ് മലയാള തിളക്കം പദ്ധതി. എസ്.എം.സി ചെയര്‍മാന്‍ അസീസ് മന്ദലാംകുന്ന്, മദര്‍ പി.ടി.എ പ്രസിഡണ്ട് ഷക്കീല ഹൈദര്‍, അദ്ധ്യാപകരായ വി.എ ബിന്ദു, ഇ.പി ഷിബു, ജിഷൊ എസ് പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാദ്ധ്യാപിക പി.എസ് മോളി സ്വാഗതവും സി.ജെ റാണി നന്ദിയും പറഞ്ഞു.