ഗുരുവായൂർ: ഹരിത കേരള പദ്ധതിയുടെ ഭാഗമായി ഗുരുവായൂരിൽ ദേവസ്വം എംപ്ലോയിസ് സഹകരണ സംഘം മാവിൻ തൈകൾ വിതരണം ചെയ്തു.അഡ്മിനി.സി.സി ശശിധരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വത്തിലെ റിട്ട.ജീവനക്കാരൻ അശോകൻ ആദ്യ തൈ ഏറ്റുവാങ്ങി.ആയിരത്തിലധികം വിത്തു പാക്കറ്റുകൾ ഭക്തർക്ക് വിതരണം ചെയ്തു.സെക്രട്ടറി.ആശ സതീഷ്്,വൈസ് പ്രസി.വി.ബി സാബു,എ.കെ തിലകൻ,കെ.എ രവി,മരപ്രഭു രാമചന്ദ്രൻ എന്നിവർ സംബന്ധിച്ചു.