ചാവക്കാട് : തിരുവത്ര അതിർത്തി പെട്രോൾ പമ്പിൽ ഗുഢാ സംഘത്തിന്റെ ആക്രമണം. ജീവനക്കാരന് പരിക്കേറ്റു. ഡെലിവറി യൂണിറ്റിൽ ജോലിക്കാരനായ മൂത്തേടത്ത് ജാഫർ(29) പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ബൈക്കിൽ എത്തിയ രണ്ടു പേരാണ് ജീവനക്കാരനെ ആക്രമിച്ചത്. സി സി കേമറയിൽ നിന്നും സംഭവത്തിന്റെ വീഡിയോ ലഭിച്ചിട്ടുണ്ട്. ചാവക്കാട് പോലീസ് അന്വേഷണം നടത്തി വരുന്നു.