ഗുരുവായൂര്‍: പ്രസാദ് പദ്ധതിയില്‍ ഗുരുവായൂരില്‍ നടപ്പാക്കുന്ന 100 കോടിയുടെ വികസന പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) അംഗീകരിച്ചത്. ഡി.പി.ആര്‍. ഈ മാസം 15ന് കേന്ദ്ര ടൂറിസം വകുപ്പിന് കൈമാറും. കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ, നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി, ഉപാധ്യക്ഷന്‍ കെ.പി. വിനോദ്, ദേവസ്വം ചെയര്‍മാന്‍ എന്‍. പീതാംബര കുറുപ്പ്, ടൂറിസം ഡയറക്ടര്‍ യു.വി. ജോസ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ സി.സി. ശശിധരന്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ ആര്‍. രാജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.