ചാവക്കാട്:  ലോക കാന്‍സര്‍ ദിനത്തില്‍ അര്‍ബുദരോഗികള്‍ക്ക് വിഗ്‌ നിര്‍മിക്കുന്നതിനായി തന്റെ നീട്ടി വളര്‍ത്തിയ തലമുടി അധ്യാപകന്‍ ദാനം ചെയ്തു. മൂത്തക്കുന്നം  എസ് എന്‍ എം ട്രെയിനിങ്ങ് കോളേജ് അസി: പ്രൊഫസറും ഒരുമനയൂര്‍ ഒറ്റതെങ്ങ് സ്വദേശിയുമായ ഡോ: കെ എസ് കൃഷ്ണകുമാറാണ് തന്റെ 16 ഇഞ്ച് നീളമുള്ള മുടി മുറിച്ചു ദാനംചെയ്തത്.  മുന്‍പും നിരവധി തവണ ഇദ്ദേഹം മുടി ദാനം ചെയ്തിട്ടുണ്ട്. അമല കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ സോഷ്യല്‍വര്‍ക്ക് വിഭാഗത്തില്‍ നേരിട്ട് ചന്നാണ് വെട്ടിയെടുത്ത മുടിയടങ്ങിയ കവര്‍ ഏല്‍പ്പിച്ചത്.  2001 ല്‍ കാന്‍സര്‍ റിസര്‍ച്ചു സെന്ററിലെ സന്ദര്‍ശനവേളയില്‍  ചിലരോഗികള്‍ വിഗ് വാങ്ങുതിനായി പണമില്ലാതെ പ്രയാസപ്പെടുന്നത് കാണാന്‍  കാരണമായി. അന്ന്  മുതലാണ് കേശദാനത്തെ കുറിച്ചു ചിന്തിക്കാന്‍ വഴിയൊരുക്കിയതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.