ചാവക്കാട് : കാമുകി ആയിരുന്ന ചേലക്കര സ്വദേശിയായ യുവതിയെ കൊന്ന് കുഴിച്ച് മൂടിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറത്ത് ചാഴീരകത്ത് മുഹമ്മദാലിയുടെ മകൻ റഫീഖാ(45) ണ് മരിച്ചത്. ഇന്ന് രാവിലെ ആറോടെയാണ് ഇയാളെ വീടിനടുത്തെ മറ്റൊരു വിട്ടു പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

പുലർച്ച നാലുമണിക്ക്  ശേഷം  പുത്തൻകടപ്പുറത്തെ ചായക്കടയിൽ നിന്നും ചായ കുടിച്ച് പോയ ശേഷമാണ് തൂങ്ങി മരിച്ചത്