ചാവക്കാട് : കനത്ത മഴയില്‍ വീടിന്റെ മേല്‍കൂര തകര്‍ന്ന് വീണു. ഗൃഹനാഥനും, ഭാര്യയും, മകനും പുറത്തേക്കോടി രക്ഷപ്പെട്ടു.
ചാവക്കാട് വഞ്ചികടവില്‍ പാറപറമ്പില്‍ ഷംസുദ്ധീന്റെ ഓടുമേഞ്ഞ വീടിന്റെ മേല്‍കൂരയാണ് തകര്‍ന്നു വീണത്.
ഇന്ന് രാത്രി 7 30 നായിരുന്നു അപകടം. ഷംസുദ്ധീനും, ഭാര്യ സഫിയയും, മകന്‍ സഹദും (14) വീടിനകത്തായിരുന്നു. മേൽക്കൂര തകർന്ന് വീഴുന്ന ശബ്ദം കേട്ടതോടെ പുറത്തേക്കു ഓടിരക്ഷപെടുകയായിരുന്നു.