15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

01-08-15 Saturday

കേരകര്‍ഷകര്‍ പ്രക്ഷോഭത്തിന്

posted on 01 August 2015
പുന്നയൂര്‍: നാളികേര വിലയിടിവില്‍ ആശങ്കയുമായി കേരകര്‍ഷകര്‍ പ്രക്ഷോഭത്തിന്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നുള്ള കര്‍ഷക കൂട്ടായ്മകളാണ് ഹരിത കേര ഉല്പാദന സംഘത്തിനു കീഴില്‍ ഒന്നിക്കുന്നത്. പുന്നയൂര്‍ പഞ്ചായത്തിലെ മുഖ്യ കാര്‍ഷിക വിളയായ നാളികരം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന ആവശ്യവുമായി പഞ്ചായത്തിലെ മുഴുവന്‍ കര്‍ഷകരെയും പങ്കെടുപ്പിച്ചുള്ള കര്‍ഷകറാലിയും ധര്‍ണ്ണയും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. എടക്കഴിയൂര്‍ ആര്യദ്രാവിഢ സ്‌കൂള്‍ പരിസരത്ത് പ്രസിഡണ്ട് ആര്‍.വി മുഹമ്മദ്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുട്ടി എടക്കഴിയൂര്‍, എം.എ പുരുഷോത്തമന്‍, കാട്ടിപ്പറമ്പന്‍, യു.ഉമ്മര്‍, ഇ.എസ്.വിജയന്‍, കെ.മുഹമ്മദലി, ടി.എം. വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. പുന്നയൂര്‍ കൃഷിഭവന്റെ നിരുത്തരവാദിത്വം മൂലം കര്‍ഷകര്‍ക്ക് ലഭിക്കേണ്ട പല സര്‍ക്കാര്‍ സഹായങ്ങളും പാഴായിപ്പോകുകയാണെന്നും, ഈ കാര്യങ്ങള്‍ കൂടി സൂചിപ്പിച്ച് വകുപ്പ് അധികാരികള്‍ക്ക് നിവേദനം നല്‍കുമെന്നും സംഘം പ്രസിഡണ്ട് ആര്‍.വി.മുഹമ്മദ് കുട്ടി പറഞ്ഞു.