15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

01-08-2015 Saturday

52 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് നാലര വര്‍ഷം തടവും 15,000 രൂപ പിഴയും

Posted on  01 August 2015
ചാവക്കാട്: അയല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി 52കാരിയായ വീട്ടമ്മയെ ഭീഷണി പ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക്   നാലര വര്‍ഷം തടവിനും 15,000 രൂപ പിഴയടക്കാനും കോടതി ശിക്ഷവിധിച്ചു.
കുന്നംകുളം പന്തല്ലൂര്‍ കൊള്ളന്നൂര്‍ വീട്ടില്‍ ബെന്‍സനെയാണ് (30) ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി എന്‍.ശേഷാദ്രിനാഥന്‍ ശിക്ഷ വിധിച്ചത്. ഭവനഭേദനത്തിന് മൂന്നു വര്‍ഷം തടവും 10000 രൂപ പിഴയും ലൈംഗീക പീഡനശ്രമത്തിന് ഒന്നര വര്‍ഷം തടവും 5000 രുപ പിഴയുമായാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ അഞ്ചു മാസം കൂടി തടവ് അനുഭവിക്കണം. പ്രതി പിഴ അടക്കുകയാണെില്‍ ആസംഖ്യ വാദിക്കു കൊടുക്കാനും ഉത്തരവിലുണ്ട്.
2013 ജൂണ്‍ 3നാണ് കേസിനാസ്പദമായ സംഭവം. ഉച്ച കഴിഞ്ഞ് മൂന്നിന് അകത്തു കയറിയ ബെന്‍സന്‍ അവിടെയുണ്ടായിരുന്ന 52 വയസ്സുള്ള വീട്ടമ്മയെയാണ് കത്തി കാണിച്ച് ലൈംഗീക പീഡനത്തിനു ശ്രമിച്ചത്. ഭര്‍ത്താവും മകനും പണിക്കു പോയതിനാല്‍ വീട്ടില്‍ ഇവര്‍ തനിച്ചായിരുന്നു. ബഹളം വെച്ച് വീട്ടമ്മ പുറത്തേക്കു ഓടാന്‍ ശ്രമിച്ചെങ്കിലും അടുക്കളയില്‍ വെച്ച് വീണ്ടും കടന്നു പിടിച്ചു. ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയതോടെ പ്രതി ബെന്‍സന്‍ ശ്രമം ഉപേക്ഷിച്ച് പുറത്തേക്കോടി രക്ഷപെട്ടു.  സംഭവത്തില്‍ കുന്നംകുളം പോലീസ് അന്നു തന്നെ ബെന്‍സനെതിരെ കേസുടുക്കുകയും രണ്ടാം ദിവസം ഒന്‍പതോടെ കുന്നംകുളം ബസ്സ് സ്റ്റാന്‍റ് പരിസരത്തുനിന്നും അറസ്റ്റ് ചെയ്യുകയും ചെയ്തു. കുന്നംകുളം എസ്.ഐ.മാധവന്‍ കുട്ടിയാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഒന്‍പതു സാക്ഷികളെ കോടതി വിസ്തരിച്ചു. 12രേഖകള്‍ തെളിവായി സ്വീകരിച്ചു. ബെന്‍സന്‍ കൊണ്ടു വന്ന കത്തിയും പോലീസ് കണ്ടെടുത്തിരുന്നു. പീഡനശ്രമത്തിനിരയായ വീട്ടമ്മയുടെ മൊഴി കോടതി അടച്ചിട്ട മുറിയില്‍ വെച്ച്  രഹസ്യമായാണ് രേഖപ്പെടുത്തിയത്. പ്രോസിക്ക്യുഷന് വേണ്ടി പബ്ലിക് പ്രോസികൂട്ടര്‍ അഡ്വ.പയസ് മാത്യു, അഡ്വ.സുധീഷ്.കെ.മേനോന്‍ വാടാനപ്പള്ളി എന്നിവര്‍ ഹാജരായി..