ട്രഞ്ചിംഗ് ഗ്രൌണ്ട് ശോച്യാവസ്ഥ : കോണ്‍ഗ്രസ് ഉപവാസ സമരം നടത്തി
posted on 07 June 2015
ചാവക്കാട് : പരപ്പില്‍ താഴം ഖരമാലിന്യ സംസ്കരണ പ്ലാന്റിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്
പ്രവര്‍ത്തകര്‍ നഗരസഭാ കാര്യലയത്തിന് മുന്നില്‍ ഉപവാസ സമരം നടത്തി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ സമരം
ഡി.സി.സി. പ്രസിഡന്റ് ഒ. അബ്ദുറഹ്മാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി. ഷാനവാസ് അധ്യക്ഷനായി
.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എ. ഗോപപ്രതാപന്, നഗരസഭാ പ്രതിപക്ഷ നേതാവ് കെ.കെ. കാര്‍ത്ത്യായനി ,
നഗരസഭാ അംഗങ്ങളായ കെ.വി. സത്താര്‍, പി.എം. നാസര്‍, ഹിമ മനോജ്, കോണ്‍ഗ്രസ് നേതാക്കളായ കെ.കെ.
സെയ്തുമുഹമ്മദ്, കെ. നവാസ് എന്നിവര്‍ പ്രസംഗിച്ചു. .